23 September Sunday

മ്യാൻമർ സൈന്യം യുഎൻ കരിമ്പട്ടികയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

ന്യൂയോർക്ക് > മ്യാൻമർ സായുധസേനയെ ഐക്യരാഷ്ട്രസഭ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ട്റസ് സെക്യൂരിറ്റി കൗൺസിലിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് മ്യാൻമർ സേനയെ കരിമ്പട്ടികയിൽപ്പെടുത്തിയ വിവരമുള്ളത്.

മ്യാൻമറിൽ വ്യാപകമായി വേട്ടയാടപ്പെട്ട രോഹിൻഗ്യൻ ജനത സൈന്യത്തിന്റെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായതായി വ്യാപക ആക്ഷേപമുണ്ടായിരുന്നു. സൈനികരുടെ പീഡനവിവരങ്ങൾ പുറത്തുവന്നിട്ടും മ്യാൻമർ സർക്കാർ കാര്യമായ നടപടിയെടുത്തിരുന്നില്ല. ഏഴു ലക്ഷത്തിലധികം രോഹിൻഗ്യക്കാരാണ് മ്യാൻമറിൽനിന്ന് പലായനം ചെയ്തത്.

2016 ഒക്ടോബറിനും 2017 ആഗസ്തിനുമിടയിൽ രോഹിൻഗ്യൻ ജനതയെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിനിടെ മ്യാൻമർ സായുധസേന ഇവർക്കെതിരെ വ്യാപകമായ ആക്രമണമാണ് നടത്തിയതെന്ന് യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശാരീരിക ആക്രമണങ്ങളും ലൈംഗികാതിക്രമവും അതിരുവിട്ടതോടെയാണ് രോഹിൻഗ്യക്കാർ നാടുവിട്ടതെന്നും അന്റോണിയോ ഗുട്ട്റസ് പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top