15 November Thursday

അഫ്ഗാനിസ്ഥാനിൽ ചാവേർ സ്ഫോടനം; 68 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

കിഴക്കൻ അഫ്‌ഗാനിലെ മമാന്ദരയിൽ ചാവേർ ബോംബ്‌ സ്‌ഫോടനത്തെത്തുടർന്ന്‌ രക്ഷപ്പെടുന്നവർ

കാബൂൾ
കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ചാവേർ ബോംബാക്രമണത്തിൽ   68 കൊല്ലപ്പെട്ടു. 165 പേർക്ക് പരിക്കേറ്റു. നംഗർഹാർ പ്രവിശ്യയിലെ മമാന്ദരയിൽ  ജില്ലാ പൊലീസ‌് മേധാവിക്കെതിരെ പ്രതിഷേധിച്ചവരുടെ ഇടയിൽ കടന്നുകയറിയ ചാവേറാണ‌് പൊട്ടിത്തെറിച്ചത‌്. പൊലീസ‌് മേധാവിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ജനം തടിച്ചുകൂടിയത‌്. 

നംഗർഹാർ പ്രവിശ്യയിൽ തീവ്രവാദികളുടെ കടന്നുകയറ്റത്തിനെതിരെ പൊലീസ‌് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പ്രതിഷേധപ്രകടനത്തിൽ തീവ്രവാദികൾക്കെതിരെയും  ശക്തമായ മുദ്രാവാക്യങ്ങളുണ്ടായിരുന്നു.

ഒക്ടോബറിൽ പാർലമെന്റ‌് തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രചാരണ റാലികൾക്കുള്ള ഒരുക്കം നടക്കവെയാണ‌് അഫ‌്ഗാനിൽ സ‌്ഫോടനങ്ങൾ തുടരുന്നത‌്. 


പ്രധാന വാർത്തകൾ
Top