Top
23
Thursday, November 2017
About UsE-Paper

ബല്‍ജിയത്തില്‍ മേയറെ കഴുത്തറുത്തു കൊന്നു

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌


ബ്രസല്‍സ് > ബല്‍ജിയത്തിലെ മൌസ്ക്രോന്‍ നഗരസഭയുടെ മേയര്‍ ആല്‍ഫ്രഡ് ഗാഡ (71)നെ വസതിക്കു സമീപമുള്ള സെമിത്തേരിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. കണ്‍സര്‍വേറ്റീവ് പാര്‍ടി നേതാവായ ഗാഡനായിരുന്നു വീടിനു സമീപത്തെ സെമിത്തേരിയുടെ കവാടങ്ങള്‍ രാത്രിയില്‍ അടച്ചലിരുന്നത്.

കൊലപാതകത്തിനുപിന്നില്‍ ഭീകരരാണെന്ന സംശയത്തെതുടര്‍ന്ന് ദേശീയ ഭീകരവിരുദ്ധസംഘത്തെ അന്വേഷണം ഏല്‍പ്പിച്ചു. തിങ്കളാഴ്ച രാത്രി സെമിത്തേരിയുടെ ഗേറ്റ് പൂട്ടാന്‍ പോയപ്പോഴാണ് ആക്രമണം നടന്നതെന്നു കരുതുന്നു. അറസ്റ്റിലായത് പതിനെട്ടുകാരനാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.