Top
19
Monday, February 2018
About UsE-Paper

ഉത്തരകൊറിയക്കുമേലുള്ള ഉപരോധത്തിന് വേഗംകൂട്ടി യുഎന്‍

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌


ജനീവ > ഉത്തരകൊറിയയുടെ വസ്ത്ര, എണ്ണ വ്യാപാരത്തിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് വേഗംകൂട്ടി ഐക്യരാഷ്ട്രസംഘടന. തിങ്കളാഴ്ച കൂടിയ യുഎന്‍ സുരക്ഷാസമിതിയാണ് ഉപരോധത്തെ ഏകകണ്ഠമായി പിന്തുണച്ചത്. ഉത്തരകൊറിയയുടെ തുണിത്തരങ്ങളുടെയും അസംസ്കൃത എണ്ണയുടെയും കയറ്റുമതിക്കുമേല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ പോന്നതാണ് ഉപരോധം. ഒരാഴ്ചമുമ്പാണ് യുഎന്നില്‍ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലി ഉപരോധം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. യുദ്ധം നടത്താന്‍ അമേരിക്ക തീരുമാനിച്ചിട്ടില്ലെന്ന് തിങ്കളാഴ്ച അവര്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഉത്തരകൊറിയ ആണവായുധങ്ങള്‍ ഉപേക്ഷിച്ചാല്‍മാത്രമേ രാജ്യത്തിന്റെ ഭാവി തിരിച്ചുപിടിക്കാനാകൂ എന്നു നിക്കി ഹാലി പറഞ്ഞു. കഴിഞ്ഞയാഴ്ച ഉപരോധവാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ ഉത്തരകൊറിയയുമായി കച്ചവടബന്ധമുള്ള രാജ്യങ്ങള്‍ ഭീതിയിലാണ്.

Related News

കൂടുതൽ വാർത്തകൾ »