18 November Sunday

ദുരിതാശ്വാസ നിധിയിലേക്ക്‌ മോഹൻലാൽ 25 ലക്ഷം രൂപ നൽകും

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

തിരുവനന്തപുരം> മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായമേകാൻ നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകും. .  നാളെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മോഹന്‍ലാല്‍ തുക കൈമാറും. മോഹന്‍ലാല്‍ പ്രസിഡന്റായ ചലച്ചിത്രതാരങ്ങളുടെ സംഘടന അമ്മ നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു.

മമ്മൂട്ടി, ജയസൂര്യ തുടങ്ങി നടന്മാരും സഹായവാഗ്ദാനവുമായി വന്നിട്ടുണ്ട്. തമിഴ് സിനിമാലോകത്തുനിന്ന് കമല്‍ഹാസന്‍( 25 ലക്ഷം) , സൂര്യയും  കാര്‍ത്തിയും (25)ലക്ഷം  എന്നിവരൊക്കെ ഇതിനകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവി(25 ലക്ഷം)യുമൊക്കെ ദൗത്യത്തില്‍ പങ്കാളികളായി.

തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ്യം  അഞ്ച് ലക്ഷം രൂപയും  ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top