Top
22
Thursday, February 2018
About UsE-Paper

റഷ്യൻ വിമാന ദുരന്തം: തെരച്ചിൽ ഊർജിതം

Tuesday Feb 13, 2018
വെബ് ഡെസ്‌ക്‌

മോസ്‌‌‌‌കോ > തലസ്ഥാനമായ മോസ്‌‌‌കോയ്‌‌ക്കുസമീപം തകർന്നുവീണ റഷ്യൻ വിമാനത്തിൽ ഉണ്ടായിരുന്നവരുടെ മൃതദേഹത്തിനായി തെരച്ചിൽ ശക്തമാക്കി. ആഭ്യന്തര സർവീസ് നടത്തുന്ന സരാറ്റോവ് എയർലൈൻസിന്റെ ആന്റനോവ് എഎൻ148 വിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന 65 യാത്രക്കാരും ആറു ജീവനക്കാരും മരിച്ചതായാണ് വിവരം. ഛിന്നഭിന്നമായ ശരീരഭാഗങ്ങളിൽനിന്ന് ആളെ തിരിച്ചറിയേണ്ടതിനാൽ യാത്രക്കാരുെടയും ജീവനക്കാരുടെയും ബന്ധുക്കളിൽനിന്ന് ഡിഎൻഎ സാമ്പിൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാരുടെ ലിസ്റ്റും മന്ത്രാലയം പുറത്തുവിട്ടു. ഒരു കുട്ടിയും രണ്ടു കൗമാരക്കാരും ലിസ്റ്റിലുണ്ട്. ഒപ്പം സ്വിറ്റ്‌സർലൻഡിൽനിന്നും അസർബൈജാനിൽനിന്നുമുള്ള രണ്ടുപേരും മരിച്ചതായി സ്ഥിരീകരിച്ചു.

വിമാനം പറന്നുയർന്ന് രണ്ടു മിനിറ്റിനകം തീപിടിച്ച് താഴേക്കുവീഴുകയായിരുന്നു. സാങ്കേതികപ്രശ്‌നമാണോ കാലാവസ്ഥപ്രശ്‌നമാണോ മെറ്റന്തെങ്കിലും തകരാറാണോ അപകടകാരണമെന്നത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഓർസ്‌‌‌‌‌‌കിലേക്കുള്ള യാത്രയ്്ക്കിടെ അർഗുനോവോ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. അവശിഷ്ടങ്ങൾ 74 ഏക്കറിലേക്കുവരെ ചിതറിപ്പോെയന്നാണ് കരുതുന്നത്. കനത്ത മഞ്ഞ് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും 700 പേരടങ്ങുന്ന സംഘം ഒമ്പത് ഡ്രോണുകളുടെ സഹായത്തിൽ തെരച്ചിൽ തുടരുകയാണ്. ഒരാഴ്ചയ്ക്കകം മുഴുവൻ പ്രദേശവും തെരച്ചിൽ പൂർത്തിയാക്കുമെന്നും ഇതുവരെ 200 ശരീരഭാഗങ്ങൾ കണ്ടെത്തിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ദുരന്തത്തിൽ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അനുശോചനം രേഖപ്പെടുത്തി.

Related News

കൂടുതൽ വാർത്തകൾ »