Top
18
Wednesday, October 2017
About UsE-Paper

ലാസ് വെഗാസ് കൂട്ടക്കൊല : ഇരകളുടെ ബന്ധുക്കള്‍ തോക്കുനിര്‍മാണ കമ്പനിക്കെതിരെ നിയമനടപടിക്ക്

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

ലൊസ് ഏഞ്ചല്‍സ് > ലാസ് വെഗാസില്‍ 59 പേരുടെ മരണത്തിന് ഇടയാക്കിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ തോക്കുനിര്‍മാണ കമ്പനിക്കെതിരെ നിയമനടപടിക്ക്. സെമിഓട്ടോമാറ്റിക് തോക്കിനെ ഓട്ടോമാറ്റിക്ക് തോക്കിനെ പോലെ അതീവമാരകശേഷിയുള്ളതാക്കിമാറ്റാന്‍ സൌകര്യമൊരുക്കുന്ന  'ബമ്പ്സ്റ്റോക്' എന്ന് യന്ത്രഭാഗം നിര്‍മിച്ച കമ്പനികള്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. നെവാഡയിലെ ക്ളാര്‍ക്ക് കൌണ്ടി കോടതിയില്‍ ഫയല്‍ചെയ്ത കേസില്‍ സ്ളൈഡ് ഫയര്‍ സൊല്യൂഷന്‍സ് എന്ന കമ്പനിയടക്കം നിരവധി കമ്പനികളുടെ പേരുകള്‍ പരാമര്‍ശിക്കുന്നു.

അറുപത്തിനാലുകാരനായ സ്റ്റീഫന്‍ പാഡോക്കിന്   മിനിറ്റില്‍ നൂറിലധികം ബുള്ളറ്റുകള്‍ വര്‍ഷിക്കുംവിധം പത്തുമിനിറ്റ് തുടര്‍ച്ചയായി വെടിയുതിര്‍ക്കാന്‍ സഹായമായത് ബമ്പ്സ്റ്റോക്കാണ്. അമേരിക്കയില്‍ പൂര്‍ണ ഓട്ടോമാറ്റിക് തോക്കുകള്‍ക്ക് നിരോധനമുണ്ട്. എന്നാല്‍, ബമ്പ്സ്റ്റോക്കുകള്‍ യഥേഷ്ടം ലഭ്യമാണ്. ഇവ അര്‍ധ ഓട്ടോമാറ്റിക് തോക്കുകളെ പൂര്‍ണ ഓട്ടോമാറ്റിക്കായി മാറ്റാന്‍ സഹായിക്കുന്നു.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!