Top
17
Tuesday, October 2017
About UsE-Paper

കത്തലൂണിയന്‍ സ്വാതന്ത്യ്ര പ്രഖ്യാപനം സ്പെയിന്‍ റദ്ദാക്കി

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

മാഡ്രിഡ് > ഹിതപരിശോധനയെ തുടര്‍ന്ന് കത്തലന്‍ പ്രസിഡന്റ് കാള്‍സ് പഗ്ദേമോന്‍ഡ് നടത്തിയ സ്വാതന്ത്യ്രപ്രഖ്യാപനം സ്പെയിന്‍ റദ്ദാക്കി. സ്വാതന്ത്യ്രം പ്രഖ്യാപിച്ചുകൊണ്ട് പഗ്ദേമോന്‍ഡ് ഒപ്പിട്ട് പുറത്തിറക്കിയ പ്രസ്താവനയാണ് സ്പെയിന്‍ തള്ളിക്കളഞ്ഞു.

പ്രസ്താവനയിറക്കിയ പഗ്ദേമോന്‍ഡ് ഉടന്‍തന്നെ സ്പെയിനുമായി വിഭജനചര്‍ച്ചനടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കത്തലൂണിയയുമായി ചര്‍ച്ചയ്ക്കുള്ള സാധ്യതകളെ സ്പെയിന്‍ തള്ളി. സ്പാനിഷ് സര്‍ക്കാരിന്റെ അടുത്ത നീക്കം എന്തെന്ന് തീരുമാനിക്കാന്‍ പ്രധാനമന്ത്രി മരിയാനോ രജോയ് അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തു. സ്വാതന്ത്യ്രപ്രഖ്യാപനം നടത്തിയാല്‍ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് കത്തലൂണിയയുടെ സ്വയംഭരണാധികാരം ഇല്ലാതാക്കുമെന്ന് രജോയ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഒന്നിന് ഹിതപരിശോധന നടന്നതുമുതല്‍ സ്പെയിനില്‍ പ്രതിസന്ധി തുടരുകയാണ്. ഹിതപരിശോധനയുടെ ഫലമായി ബാഴ്സലോണയില്‍ ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വാതന്ത്യ്രത്തിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് പഗ്ദേമോന്‍ഡ് പറഞ്ഞത്. കത്തലൂണിയയെ സ്വതന്ത്യ്ര റിപ്പബ്ളിക്കായി കാണണമെന്ന് ലോകരാജ്യങ്ങളോട് പഗ്ദേമോന്‍ഡ് ആവശ്യപ്പെട്ടു.

 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!