26 September Wednesday

ഇന്തോനേഷ്യൻ ഭൂകമ്പം: മരണം 387 ആയി

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

ജക്കാർത്ത > ഇന്തോനേഷ്യയിലെ ലംബോക്കിൽ കഴിഞ്ഞ ഞായറാഴ‌്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 387 ആയി. നൂറിലധികംപേരെ  കണ്ടെത്താനുണ്ട്. ദുരിതാശ്വാസക്യാമ്പിലുള്ള നൂറുകണക്കിന‌ുപേർ ഭക്ഷണവും ശുദ്ധജലവും കിട്ടാതെ ദുരിതത്തിലാണ്.

ലംബോക്കിൽ വ്യാഴാഴ‌്ച രാവിലെയുണ്ടായ തുടര്‍ചലനത്തില്‍ 17 പേർ മരിച്ചതായി സർക്കാർവൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ‌്. രണ്ട‌ു ഭൂകമ്പങ്ങളിലുമായി മൂന്നരലക്ഷത്തോളംപേർ ഭവനരഹിതരായി. 13,000 പേർക്ക‌് പരിക്കേറ്റു.

ലംബോക്കിന‌ുസമീപമുള്ള വിനോദസഞ്ചായകേന്ദ്രമായ ബാലിയിലുണ്ടായ തുടർചലനത്തിൽ രണ്ട‌ുപേരും മരിച്ചു.

പ്രധാന വാർത്തകൾ
Top