21 November Wednesday

റാഞ്ചിയ വിമാനം തകർന്നുവീണു

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

വാഷിങ‌്ടൺ > അമേരിക്കയിലെ സീ ടാക‌് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന‌്  റാഞ്ചിയ യാത്രാവിമാനം തകർന്ന‌് മെക്കാനിക‌് മരിച്ചു.

ഹൊറൈസൺ എയർ ക്യു400 എന്ന വിമാനമാണ‌് യാത്രക്കാരെ കയറ്റുന്നതിന‌് തൊട്ടുമുമ്പ‌് ഇരുപത്തൊമ്പതുകാരനായ മെക്കാനിക‌് റാഞ്ചിയത‌്. പറന്നുയർന്ന വിമാനം  വിമാനത്താവളത്തിന‌് 40 മൈൽ അകലെയുള്ള കെട്രോൺ ദ്വീപിൽ തകർന്ന‌് ഇയാൾ കൊല്ലപ്പെട്ടു. സംഭവം ഭീകരാക്രമണമല്ലെന്നും മെക്കാനിക‌് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും വിമാനത്താവള അധികൃതർ അവകാശപ്പെട്ടു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.

പ്രാദേശികസമയം വെള്ളിയാഴ‌്ച രാത്രി എട്ടോടെയായിരുന്നു സംഭവം. സുരക്ഷാപരിശോധനയില്ലാതെയും അനുമതി വാങ്ങാതെയും വിമാനം പറന്നുയർന്നതോടെ അധികൃതർ പരിഭ്രാന്തരായി. രണ്ട‌് സൈനികവിമാനങ്ങൾ പിന്തുടർന്നെങ്കിലും യാത്രാവിമാനം തകർന്നു വീണു. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

പ്രധാന വാർത്തകൾ
Top