Top
22
Monday, January 2018
About UsE-Paper

തുര്‍ക്കിയില്‍ 5 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

Thursday Jul 13, 2017
വെബ് ഡെസ്‌ക്‌


ഇസ്താംബുള്‍ > ഐഎസ് വേട്ടയുടെ ഭാഗമായി തുര്‍ക്കിയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. മധ്യ തുര്‍ക്കിയിലെ കൊന്യ നഗരത്തിലെ വീട്ടില്‍ ഒളിച്ചിരുന്ന ഐഎസ് ഭീകരരെയാണ് വധിച്ചത്. അഞ്ച് യന്ത്രതോക്കും പിസ്റ്റളുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെയാണ് വധിച്ചതെന്ന് തുര്‍ക്കി പൊലീസ് അറിയിച്ചു. ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അയ്യായിരത്തോളം പേരെ തുര്‍ക്കി പിടികൂടി ജയിലിലടച്ചു. 95 രാജ്യങ്ങളില്‍നിന്നെത്തിയ ഐഎസ് ബന്ധമുള്ള 3290 പേരെ തുര്‍ക്കി ഇതുവരെ തിരിച്ചയച്ചിട്ടുണ്ട്.