12 December Wednesday

ഫിലിപ്പീൻസിൽ സൈന്യം 44 തീവ്രവാദികളെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018


മനില > ഫിലിപ്പീൻസിൽ 44 ഐഎസ് അനുകൂല തീവ്രവാദികളെ സൈന്യം വധിച്ചു. 26 ലധികംപേർക്ക് പരിക്കേറ്റു. വിമതർ കൈയടക്കിയ മഗിൻഡാനോ പ്രവിശ്യയിൽ സൈന്യം നടത്തിയ ബോംബാക്രമണത്തിലാണ് ഇവരെ വധിച്ചത്.

ബങ്‌സാമോറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്സ് സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഒരു സൈനികനും പരിക്കേറ്റു. വ്യാഴാഴ്ചയാണ് സൈന്യവും തീവ്രവാദികളും തമ്മിൽ ദതു സൗദി അംപത്വൻ ഗ്രാമത്തിൽ ഏറ്റുമുട്ടൽ തുടങ്ങിയത്.

പ്രധാന വാർത്തകൾ
Top