Top
20
Monday, November 2017
About UsE-Paper

ഓദ്രി അസൂലെ യുനെസ്കോ മേധാവി

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

പാരീസ് > മുന്‍ ഫ്രഞ്ച് സാംസ്കാരിക മന്ത്രി ഓദ്രി അസൂലെ യുനെസ്കോ ഡയറക്ടറാകും. നാല്‍പത്തിയഞ്ചുകാരിയായ അസൂലെയുടെ പേര് കഴിഞ്ഞമാസം യുനെസ്കോയുടെ എക്സിക്യുട്ടീവ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.

വെള്ളിയാഴ്ച 195 അംഗരാജ്യങ്ങള്‍ പങ്കെടുത്ത പൊതുയോഗം ഈ നിര്‍ദ്ദേശം അംഗീകരിച്ചു. അമേരിക്ക സാമ്പത്തികസഹായം നല്‍കുന്നത് നിര്‍ത്തിയതോടെ യുനെസ്കോ നേരിടുന്ന പ്രതിസന്ധി പുതിയ മേധാവിക്ക് വെല്ലുവിളിയാകും. ഇസ്രയേല്‍വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞമാസം അമേരിക്ക യുനെസ്കോയില്‍ നിന്നും പിന്‍വാങ്ങുകയുംചെയ്തിരുന്നു.