19 November Monday

തുർക്കിയിൽ 150 സൈനികർ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Friday May 11, 2018

അങ്കാറ > തുർക്കിയിൽ സർക്കാർവിരുദ്ധ നീക്കം നടത്തിയെന്ന‌് ആരോപിച്ച‌് 150 സൈനികരെ പൊലീസ‌് കസ്റ്റഡിയിലെടുത്തു. സർക്കാർവിരുദ്ധ കലാപത്തിനു പിന്നിൽ പ്രവർത്തിച്ചെന്ന‌് ആരോപിക്കപ്പെടുന്ന വൈദികൻ ഫെയ‌്ത്തുള്ള ഗ്യുലാനുമായി ബന്ധം പുലർത്തിയവരെയാണ‌് കസ്റ്റഡിയിലെടുത്തതെന്ന‌് അധികൃതർ പറഞ്ഞു.

റസിപ‌് തയ്യിപ‌് എർദോഗന്റെ ഭരണത്തിനെതിരെ ഒരുവിഭാഗം സൈനികരുടെ പിന്തുണയോടെ 2016ൽ കലാപം നടന്നിരുന്നു. അട്ടിമറിശ്രമം ആരോപിച്ച‌് എർദോഗൻ എതിരാളികളെ ക്രൂരമായി അടിച്ചമർത്തി. സൈനികരെയും ജഡ‌്ജിമാരെയുമടക്കം തടവിലാക്കി.

അരലക്ഷം പേരെയാണ‌് അറസ്റ്റ‌് ചെയ‌്തത‌്. ഒരുലക്ഷത്തിലേറെ പേരെ ജോലിയിൽനിന്ന‌് പുറത്താക്കി. ഇതിന്റെ തുടർച്ചയാണ‌് ഇപ്പോൾ സൈനികർക്കെതിരായ നടപടി. വ്യോമസേനയിലെ 80 ജീവനക്കാരെയും കഴിഞ്ഞ ദിവസം അറസ്റ്റ‌് ചെയ‌്തിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top