Top
21
Saturday, January 2017
About UsE-Paper

യുഎസ് ആരോപണം അടിസ്ഥാനരഹിതം: റഷ്യ

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌


മോസ്കോ > പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന അമേരിക്കയുടെ ആരോപണം റഷ്യ തള്ളി. അമേരിക്കയുടെ ഇത്തരം ആരോപണങ്ങള്‍ എതിരാളികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് സമാനമാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

ഈ നടപടി അത്യന്തം അസ്വസ്ഥജനകമാണ്. അമേരിക്കയുടെ ഇന്റലിജന്‍സ് ഏജന്‍സികളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്- അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനവിധിയെ സ്വാധീനിക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഇടപെട്ടെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് അമേരിക്കയുടെ ആരോപണം. ഇതുസംബന്ധിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് റിപ്പോര്‍ട്ട് ലഭിച്ചശേഷം റഷ്യയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണ് ഇത്.