17 November Saturday

മെക്സിക്കോ ഭൂകമ്പം: മരണം 61

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2017

മെക്സിക്കോ സിറ്റി > തെക്കന്‍ മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഒക്സാകയില്‍മാത്രം 45 പേര്‍ മരിച്ചു. ചിയാപാസില്‍ 12, ടബാസ്കോയില്‍ നാല് എന്നിങ്ങനെയാണ് മരണം. എന്നാല്‍, എണ്‍പതിലേറെ പേര്‍ മരിച്ചിരിക്കാമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

മെക്സിക്കോയുടെ തെക്കന്‍തീരത്തെ പിജിജിയാപനില്‍നിന്ന് 120 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി പസഫിക്കിലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. ഭൂകമ്പത്തെകൂടാതെ കാതിയ ചുഴലിക്കാറ്റ് വീശിയടിച്ചതും ദുരന്തത്തിന്റെ ആക്കംകൂട്ടി.

വെരാക്രൂസില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റ് കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും ഇടയാക്കി. ഇത് രക്ഷാപ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചു.

പ്രധാന വാർത്തകൾ
Top