25 September Tuesday

ഷെരീഫിന്‌ എതിരായ കേസിൽ വാദം കേൾക്കുന്നത‌് നീട്ടിവച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

ഇസ്ലാമാബാദ‌്

പാക‌ിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ‌് ഷെരീഫിനെതിരായ അഴിമതിക്കേസിൽ വാദം കേൾക്കുന്നത‌്  കോടതി നീട്ടിവച്ചു. എവൻഫീൽഡ‌് അപ്പാർട്ട‌്മെന്റ‌് അഴിമതിക്കേസിൽ ഷെരീഫിന‌് 10 വർഷം തടവുശിക്ഷ വിധിച്ച കോടതിയാണ‌് അൽ അസീസിയ സ്റ്റീൽ മില്ലുമായി ബന്ധപ്പെട്ട കേസും പരിഗണിക്കുന്നത‌്.

എന്നാൽ, ഈ രണ്ട‌് കേസിലും തെളിവുകൾ സമാനമായതിനാൽ കേസ‌് മറ്റൊരു ബെഞ്ചിലേക്ക‌് മാറ്റണമെന്നും ജഡ‌്ജി മുഹമ്മദ‌് ബഷീർ വിട്ടുനിൽക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത‌് പരിഗണിച്ചാണ‌് കേസ‌് 12ലേക്ക‌് നീട്ടിവച്ചത‌്. കോടതിമാറ്റം സംബന്ധിച്ച‌് തീരുമാനിക്കാൻ ഇസ്ലാമാബാദ‌് ഹൈക്കോടതിക്ക‌് റഫർചെയ്യാനും ജഡ‌്ജി തീരുമാനിച്ചു. പാനമപേപ്പറിൽ വിദേശത്ത‌് കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയിൽ നവാസ‌് ഷെരീഫിന്റെയും മക്കളുടെയും പേര‌് ഉൾപ്പെട്ടതിനുപിന്നാലെ അദ്ദേഹത്തെ പ്രധാനമന്ത്രിപദത്തിൽനിന്ന‌് സുപ്രീംകോടതി അയോഗ്യനാക്കിയിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top