18 September Tuesday

കൂടിക്കാഴ‌്ച നാളെ; ട്രംപും അന്നും സിംഗപ്പൂരിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018

സിംഗപ്പൂർ > ലോകം ഉറ്റുനോക്കുന്ന  ഉച്ചകോടിയിൽ പങ്കെടുക്കാൻ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നും അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപും   സിംഗപ്പൂരിലെത്തി. ചൊവ്വാഴ‌്ച  ദ്വീപിലെ റിസോർട്ടായ സെന്റോസയിലാണ‌് ചരിത്രപ്രധാനമായ കൂടിക്കാഴ‌്ച. ആദ്യമായാണ‌്  ഉത്തരകൊറിയൻ ഭരണാധികാരിയും അമേരിക്കൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ‌്ച നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട‌്. അൻ ഞായറാഴ‌്ച ഉച്ചതിരിഞ്ഞും ട്രംപ‌് വൈകിട്ടുമാണ‌് സിംഗപ്പൂരിലെത്തിയത‌്. ഉച്ചകോടിക്ക‌് മുന്നോടിയായി ഇരുനേതാക്കളും സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹസീൻ ലൂങുമായി കൂടിക്കാഴ‌്ച നടത്തും.

എയർ ചൈനയുടെ സിഎ61 വിമാനത്തിലാണ് കിമ്മെത്തിയത്. ചാങ്കി രാജ്യാന്തര വിമാനത്താവളത്തിൽ ഞായാറാ‌ഴ‌്ച പുലര്‍ച്ചെയെത്തിയ ഉത്തരകൊറിയന്‍ സംഘത്തെ സിംഗപ്പൂർ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കിമ്മിന്റെ താമസസ്ഥലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. 2011ല്‍  ഉത്തരകൊറിയന്‍ ഭരണാധികാരിയായി അധികാരമേറ്റ ശേഷം കിം സന്ദര്‍ശിക്കുന്ന മൂന്നാമത്തെ രാഷ്ട്രം മാത്രമാണ് സിം​ഗപ്പൂര്‍. ചൈനയും ദക്ഷിണകൊറിയയുമാണ് മറ്റ് രാഷ്ട്രങ്ങള്‍.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top