18 November Sunday

ഹുതി മിസൈല്‍ ആക്രമണം; സൗദിയിൽ 3 മരണം

അനസ് യാസിന്‍Updated: Sunday Jun 10, 2018

മനാമ > സൗദിയിലെ തെക്കൻപ്രവിശ്യയായ ജിസാനു നേരെ യെമനിലെ ഹുതി വിമത സായുധസേന നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നു മരണം. കഴിഞ്ഞദിവസം വൈകിട്ട‌ു നടന്ന ആക്രമണത്തിൽ  പ്രദേശവാസികളാണ് മരിച്ചത്. ഹുതികൾ ജനവാസമേഖല മനഃപൂർവം ലക്ഷ്യംവയ‌്ക്കുകയായിരുന്നുവെന്ന് സൗദി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാൽക്കി അറിയിച്ചു.

2015ൽ യെമൻ യുദ്ധം ആരംഭിച്ചശേഷം നിരവധിതവണ തലസ്ഥാനമായ റിയാദടക്കം നിരവധി നഗരങ്ങൾ ലക്ഷ്യമിട്ട് ഹുതികൾ മിസൈലാക്രമണശ്രമം നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി നജ്‌റാൻ നഗരത്തെ ലക്ഷ്യമാക്കി എത്തിയ രണ്ടു മിസൈൽ സൗദി തകർത്തിരുന്നു.

Top