16 July Monday

ട്രംപ് ചൈനയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2017

ബീജിങ് > അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ട്രംപ് ചൈന സന്ദര്‍ശിക്കുന്നത്. ട്രംപിനൊപ്പം ഭാര്യ മിലേനിയയുമുണ്ട്.

ബീജിങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും മറ്റ് നേതാക്കളുമായും ട്രംപ്  കൂടിക്കാഴ്ച നടത്തും. നയതന്ത്രബന്ധ-വ്യാപാരബന്ധങ്ങള്‍ സംബന്ധിച്ചും ഉഭയകക്ഷി വിഷയങ്ങളിലും ഇരുവരും ചര്‍ച്ച നടത്തുമെന്ന് ചൈനീസ് ഉപ വിദേശമന്ത്രി ഴെങ് സെഗുവാങ് പറഞ്ഞു.

ട്രംപും ഷി ജിന്‍പിങ്ങും ഇത് മൂന്നാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. 12 ദിവസത്തെ ഏഷ്യ-പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് ട്രംപ് ചൈനയില്‍ എത്തിയത്. ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചശേഷമാണ് ട്രംപ് ബീജിങ്ങില്‍ എത്തിയത്. ഉത്തരകൊറിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ചൈന തയ്യാറാകണമെന്ന് ട്രംപ് പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഷി ജിന്‍പിങ്ങുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയ മുഖ്യ വിഷയമാകുമെന്നാണ് റിപ്പോര്‍ട്ട്.

പ്രധാന വാർത്തകൾ
Top