22 September Saturday

ഹോളിവുഡ‌് നടൻ ബർട്ട‌് റെയ‌്നോൾഡ‌് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

ബർട്ട‌് റെയ‌്നോൾഡ‌്

ലോസ‌് ആഞ്ചൽസ‌്
പ്രമുഖ ഹോളിവുഡ‌് നടൻ ബർട്ട‌് റെയ‌്നോൾഡ‌് അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന‌്  ഫ‌്ളോറിഡയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  82 വയസ്സായിരുന്നു. 60 വർഷത്തോളം ഹോളിവുഡ‌് ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്ന റെയ‌്നോൾഡ‌് ഗോൾഡൻ ഗ്ലോബ‌് , ഓസ‌്കർ നാമനിർദേശവുമടക്കം നിരവധി  പുരസ‌്കാരങ്ങൾ നേടിയിട്ടുണ്ട‌്.
പ്രമുഖ പോൺചിത്ര സംവിധായകനായ ജാക്ക‌് ഹോണറുടെ ബൂഗീ നൈറ്റ‌്സ‌് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച റെയ‌്നോൾഡിനെ പത്തിലേറെ അവാർഡുകളാണ‌് തേടിയെത്തിയത‌്. ടെലിവിഷൻ ഷോകളിലൂടെയാണ‌് റെയ‌്നോൾഡ‌് അഭിനയരംഗത്തെത്തിയത‌്. സ‌്മോക്കി ആൻഡ‌് ബൻഡിറ്റ‌്, സ‌്റ്റാറിങ‌് ഓവർ, ദ ബെസ‌്റ്റ‌് ലിറ്റിൽ വോർഹൗസ‌് ഇൻ ടെക‌്സാസ‌് തുടങ്ങിയ നിരവധി ചിത്രങ്ങൾ നിരൂപകശ്രദ്ധ നേടി.  1970 കളിൽ കൗമാരക്കാരുടെ ഹരമായിരുന്നു.
അതേസമയം പുതുമുഖ എഴുത്തുകാർക്ക‌് അവസരം കൊടുക്കാത്തതിന്റെ പേരിൽ തനിക്ക‌് നിരവധി സൂപ്പർഹിറ്റ‌് വേഷങ്ങൾ നഷ്ടമായിട്ടുണ്ടെന്ന‌് തന്റെ ആത്മകഥയായ 'ബട്ട‌് ഇനഫ‌് എബൗട്ട‌്മീ'യിൽ അദ്ദേഹം  2015ൽ പറഞ്ഞിരുന്നു. അങ്ങനെ നഷ്ടമായവയാണ‌്  സ‌്റ്റാർ വാർ സീരീസിലേയും ജയിംസ‌് ബോണ്ടിലേയും പ്രധാനവേഷങ്ങൾ.  ടേംസ‌് ഓഫ‌് എൻഡേർമെന്റ‌് എന്ന ചിത്രത്തിൽ റെയ‌്നോൾഡ‌് നിരസിച്ച വേഷമാണ‌് പിന്നീട‌് ജാക്ക‌് നിക്കോൾസണ‌് ഓസ‌്കർ പുരസ‌്കാരം നേടിക്കൊടുത്തത‌്. ദ ലാസ‌്റ്റ‌് മൂവീ സ‌്റ്റാർ, മിയാമി ലവ‌് അഫയർ ആണ‌് ഒടുവിൽ റിലീസായ ചിത്രം.  ഷാഡോ ഫൈറ്റർ,  ഡിഫൈനിങ‌് മൊമെന്റ‌്സ‌് എന്നീ ചിത്രങ്ങളിലാണ‌് ഒടുവിൽ അഭിനയിച്ചത‌്. ഇവ റിലീസായിട്ടില്ല.


പ്രധാന വാർത്തകൾ
Top