20 November Tuesday

ഷാഗോസിൽ മൗറീഷ്യസിന്‌ ഇന്ത്യയുടെ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

ഹേഗ‌്
ഇന്ത്യൻ മഹാസമുദ്രത്തിലെ ഷാഗോസ‌് ആർക്കിപെലാഗോ ദ്വീപ‌് സമൂഹത്തിന്റ അധികാരം മൗറീഷ്യസിനാണെന്ന വാദത്തിന‌് ഇന്ത്യയുടെ പിന്തുണ. അന്താരാഷ്ട്ര നീതിന്യായ കോടതിയിലാണ‌് ഇന്ത്യ മൗറീഷ്യസിന‌് അനുകൂലമായ നിലപാടെടുത്തത‌്.

നിലവിൽ ബ്രിട്ടന്റെ അധീനതയിലാണ‌് ഷാഗോസ‌്. ദ്വീപ‌് സമൂഹത്തിലെ ഡീഗോ ഗാർഷ്യയെന്ന ചെറുദ്വീപിൽ അമേരിക്കൻ സൈനികകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട‌്.

ഷാഗോസിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച‌് ദീർഘനാളായി തർക്കം നിലനിൽക്കുന്നുണ്ട‌്. തർക്കപരിഹാരത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ അന്താരാഷ്ട്ര നീതിന്യായ കോടതിയോട‌് നിയമാഭിപ്രായം തേടുകയായിരുന്നു. ഇതോടെ 22 രാജ്യങ്ങളുടെ അഭിപ്രായം അന്താരാഷ്ട്ര നീതിന്യായ കോടതി തേടി. അമേരിക്കയുൾപ്പെടെയുള്ള മൂന്ന‌് രാജ്യം ബ്രിട്ടന‌് അനുകൂലമായ നിലപാടെടുത്തപ്പോൾ ഇന്ത്യയുൾപ്പെടെ 17 രാജ്യത്തിന്റെ പിന്തുണ മൗറീഷ്യസിന‌് ലഭിച്ചു. രണ്ട‌് രാജ്യം അഭിപ്രായം രേഖപ്പെടുത്തിയില്ല. ബ്രിട്ടന്റെ അധികാരസ്ഥാപനത്തെതുടർന്ന‌് 1968ൽ നിരവധി പേർ ഷാഗോസ‌് ദ്വീപ‌് ഉപേക്ഷിച്ച‌് പോയിരുന്നു.
 


പ്രധാന വാർത്തകൾ
Top