21 November Wednesday

ഐഎസില്‍നിന്ന് അല്‍-സുഖ്ന നഗരം തിരിച്ചുപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

ദമാസ്കസ് > സിറിയന്‍ സൈന്യം ഐഎസില്‍നിന്ന് ഹോംസിലെ അല്‍-സുഖ്ന നഗരം തിരിച്ചുപിടിച്ചു. പുരാതന പല്‍മിറയില്‍നിന്ന് 70 കിലോമീറ്റര്‍ വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന അല്‍-സുഖ്ന നഗരം 2015 മുതല്‍ ഐഎസ് നിയന്ത്രണത്തിലായിരുന്നു.

ഐഎസ് നിയന്ത്രണത്തിലുള്ള സിറിയയിലെ അവസാന നഗരമായിരുന്നു അല്‍-സുഖ്ന. എന്നാല്‍, സിറിയന്‍ സര്‍ക്കാരില്‍നിന്ന് തിരിച്ചുപിടിക്കലിനെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇറാഖിലെ മൊസൂളില്‍നിന്ന് പൂര്‍ണമായും പുറത്താക്കിയ ഐഎസിന് താവളങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുകയാണ്. മേയ് മുതല്‍ റഷ്യയുടെ സഹായത്തോടെ സിറിയന്‍ സൈന്യം ദമാസ്കസിനെയും ദെയിര്‍ എസോറിനെയും വേര്‍തിരിക്കുന്ന അല്‍-സുഖ്ന തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.

പ്രധാന വാർത്തകൾ
Top