Top
18
Monday, December 2017
About UsE-Paper

ട്രംപിന്റെ യാത്രാനിരോധനത്തിന് കോടതിയുടെ അംഗീകാരം

Wednesday Dec 6, 2017
വെബ് ഡെസ്‌ക്‌

വാഷിങ്ടണ്‍ > ആറ് മുസ്ളിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൌരന്മാര്‍ക്ക് അമേരിക്കയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവ് നടപ്പാക്കാന്‍ സുപ്രീംകോടതിയുടെ അനുമതി.

ട്രംപ് സെപ്തംബറില്‍ പ്രഖ്യാപിച്ച യാത്രാനിരോധന ഉത്തരവിന്റെ ഏറ്റവും അവസാനത്തെ പതിപ്പിനാണ് അംഗീകാരം ലഭിച്ചത്. രണ്ട് ജഡ്ജിമാരുടെ എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിന് അംഗീകാരം നല്‍കിയത്. ചാഡ്, ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യമന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് വിലക്ക്്. രണ്ട് യുഎസ് അപ്പീല്‍ കോടതിയില്‍ വിവാദ ഉത്തരവിനെതിരായ ഹര്‍ജികള്‍ നിലവിലുണ്ട്.