Top
18
Monday, December 2017
About UsE-Paper

കാട്ടുതീ: കാലിഫോര്‍ണിയയില്‍ ആയിരങ്ങളെ ഒഴിപ്പിച്ചു

Wednesday Dec 6, 2017
വെബ് ഡെസ്‌ക്‌

കാലിഫോര്‍ണിയ > തെക്കന്‍ കാലിഫോര്‍ണിയയിലെ വെന്‍റ്റ്യൂറ പ്രദേശത്ത് പടര്‍ന്നുപിടിച്ച കാട്ടുതീയെത്തുടര്‍ന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. വെന്‍റ്റ്യൂറ പ്രദേശത്ത് നാലായിരം ഹെക്ടറോളം കത്തി നശിച്ചു. അഗ്നിശമന പ്രവര്‍ത്തകര്‍ രാത്രിയും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

സ്കൂളുകളില്‍ ദുരിതാശ്യാസക്യാമ്പുകള്‍ തുറന്നു. ഒക്ടോബറില്‍ കാലിഫോര്‍ണിയയിലുണ്ടായ കാട്ടു തീയില്‍ 13 പേര്‍ മരിക്കുകയും 2000 കെട്ടിടം നശിക്കുകയും ചെയ്തു.