20 November Tuesday

തെരഞ്ഞെടുപ്പ‌് ഇടപെടൽ: ഗൂഗിളിന‌് താക്കീതുമായി റഷ്യ

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

മോസ‌്കോ > തെരഞ്ഞെടുപ്പിൽ അനധികൃത ഇടപെടൽ നടത്തിയ ഗൂഗിളിന‌് താക്കീതുമായി റഷ്യ. ഞായറാഴ‌്ച തദ്ദേശ തെരഞ്ഞെടുപ്പ‌് നടക്കാനിരിക്കെയാണ‌് ഗൂഗിളിന‌് താക്കീതുമായി റഷ്യ രംഗത്തെത്തിയത‌്. പ്രതിപക്ഷനേതാവ‌് അലക‌്സി നവൽനി വ്യാജ പ്രചാരണങ്ങൾ നടത്താൻ ഗൂഗിളിനെ ഉപയോഗിക്കുന്നു എന്നാണ‌് ഇലക‌്ഷൻ കമീഷൻ പ്രതിനിധികൾ ആരോപിച്ചത‌്.

ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഗൂഗിൾ സഹായിച്ചാൽ കമ്പനി അധികൃതരെ വിചാരണ ചെയ്യുമെന്നും തെരഞ്ഞെടുപ്പ‌് കമീഷൻ പറഞ്ഞു. സംഭവത്തെക്കുറിച്ച‌് ഗൂഗിള‌ിന്റെ സഹോദര സ്ഥാപനമായ ആൽഫബെറ്റിന‌് കത്തയച്ചതായും റഷ്യ അറിയിച്ചു. പ്രതിപക്ഷ നേതാവ‌് അലക‌്സി നവൽനിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ റാലികളുടെ ദൃശ്യങ്ങളാണ‌് യൂട്യൂബ‌ുവഴി വൻതോതിൽ പ്രചരിപ്പിക്കുന്നത‌്.

ആരോപണങ്ങൾ നിഷേധിച്ച ഗൂഗിൾ അധികൃതർ റഷ്യൻ സർക്കാർ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുമെന്ന‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top