19 October Friday

പുസ‌്തകമേന്തുന്ന പെൺകുട്ടികളെ തീവ്രവാദികൾക്ക‌് ഭയം: മലാല

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

ലണ്ടന്‍ > പുസ്തകം കൈയിലെടുക്കുന്ന പെണ്‍കുട്ടികളെയാണ് തീവ്രവാദികള്‍ ഭയക്കുന്നതെന്ന് നൊബേൽ ജേതാവ‌് മലാല യൂസഫ്സായി. പാകിസ്ഥാനിലെ ഗില്‍ഗിത്ബലിസ്ഥാനിൽ സ്‌കൂളുകള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മലാല.

തകർന്ന സ്‌കൂളുകള്‍  വേഗം പുനര്‍നിര്‍മിക്കണമെന്നും വിവരമുള്ളവരെയാണ‌് തീവ്രവാദികൾ എക്കാലത്തും ഭയക്കുന്നതെന്നും മലാല പറഞ്ഞു. വിദ്യാര്‍ഥികളെ എത്രയും പെട്ടെന്ന‌് ക്ലാസ‌ുകളിലേക്ക‌് തിരികെയെത്തിക്കണമെന്നും മലാല ട്വിറ്ററില്‍ കുറിച്ചു. ഗില്‍ഗിത്ബലിസ്ഥാനില്‍ 12 സ്‌കൂളുകളാണ്  ഭീകരർ തകർത്തത‌്.  പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകളും തകർത്തവയിൽപ്പെടുന്നു ചിലയിടങ്ങളില്‍ പുസ്തകങ്ങളും  കത്തിച്ചു. ചിലാസ് പ്രവിശ്യയിലായിരുന്നു ആക്രമണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top