21 September Friday

ട്രംപ‌്‐കിം കൂടിക്കാഴ‌്ച: സുരക്ഷയൊരുക്കാൻ ഗൂർഖാ കമാൻഡോ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

സിംഗപ്പുർ > സിംഗപ്പുരിൽ 12ന‌് നടക്കുന്ന ഡോണൾഡ‌് ട്രംപ‌്‐ കിം ജോങ‌് അൻ നിർണായക കൂടിക്കാഴ‌്ചയ‌്ക്ക‌് സുരക്ഷയൊരുക്കുന്നത‌് ഗൂർഖാ കമാൻഡോകൾ. കൂടിക്കാഴ‌്ചയ‌്ക്കെത്തുന്ന ഇരു നേതാക്കൾക്കൊപ്പം ഔദ്യോഗിക സുരക്ഷാ സംഘമുണ്ടാകും.

എന്നാൽ, ചർച്ചയ‌്ക്ക‌് ആതിഥേയത്വം വഹിക്കുന്ന സിംഗപ്പുർ പൊലീസ‌ാണ‌് പ്രത്യേക സുരക്ഷയ‌്ക്കായി ഗൂർഖ കമാൻഡോകളെ വിന്യസിപ്പിക്കുന്നത‌്. ഇവർക്കാണ‌് ചർച്ച നടക്കുന്ന പ്രദേശത്തിന്റെ മുഴുവൻ സുരക്ഷാ ചുമതലയും. സിംഗപ്പുരിൽ വളരെ കുറച്ച‌് ഗൂർഖാ കമാൻഡോസിന്റെ സാന്നിധ്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ചർച്ചയ‌്ക്ക‌ു മുന്നോടിയായി പ്രധാന സ്ഥലങ്ങളിലെല്ലാം കൂടുതൽ ഗൂർഖാ കമാൻഡോകളെ വിന്യസിച്ചുകഴിഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ലോകനേതാക്കൾ നിലവിൽ സിംഗപ്പുർ സന്ദർശിക്കുന്നുണ്ട‌്. ബ്രിട്ടീഷുകാരുടെ കാലത്ത‌് നേപ്പാളിൽനിന്ന‌് പ്രത്യേകം റിക്രൂട്ട‌് ചെയ‌്ത‌് പരിശീലനം നൽകിയാണ‌് ഗൂർഖ കമാൻഡോകളെ സേനയുടെ ഭാഗമാക്കിയത‌്.

ഇവരുടെ പിന്മുറക്കാരാണ‌് നിലവിൽ പൊലീസിന്റെ ഭാഗമായുള്ളത‌്. ബെൽജിയം നിർമിത റൈഫിൾ, പിസ‌്റ്റൾ തുടങ്ങിയവയ‌്ക്കു പുറമെ ഗൂർഖകളുടെ പരാമ്പരാഗത ആയുധമായ ഖുക്രിയും കൈയിലുണ്ട‌്. 1800 ഗൂർഖകൾ സിംഗപ്പുർ പൊലീസിൽ സേവനമനുഷ‌്ഠിക്കുന്നതായി അധികൃതർ പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top