20 November Tuesday

ഇറ്റലിയിൽ വോട്ടെടുപ്പ് പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018


മിലാൻ > ഇറ്റലിയിൽ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഞായറാഴ്ച രാവിലെ ആറിന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ടോടെ പൂർത്തിയായി. 46 ദശലക്ഷം പേർ വോട്ടുരേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. 40 ശതമാനം വോട്ടുനേടുന്ന പാർടി അധികാരത്തിലെത്തും. ഡിസംബർ 28ന് പ്രസിഡന്റ് സെർജിയോവ മറ്ററേല പാർലമെന്റ് പിരിച്ചുവിട്ടതോടെയാണ് ഇറ്റലിയിൽ പൊതുതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പോപ്പുലിസ്റ്റ് ഫൈവ്സ്റ്റാർ മൂവ്മെന്റ്, ദ ലീഗ്, ഫാസിസ്റ്റ് പാർടിയായ കസപൗണ്ട്, നവ ഫാസിസ്റ്റ് കക്ഷിയായ ഫോർസ നൂവ എന്നിവ തമ്മിലാണ് പ്രധാന മത്സരം.
രാജ്യത്തിന്റെ സാമ്പത്തികനില, തൊഴിലില്ലായ്മ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളാണ് തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ച.

പ്രധാന വാർത്തകൾ
Top