19 November Monday

വടക്കന്‍ നൈജീരിയയില്‍ കോളറ; 14 മരണം

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2017



ലഗോസ് > വടക്കുകിഴക്കന്‍ നൈജീരിയയില്‍ കോളറ ബാധിച്ച് 14 പേര്‍ മരിച്ചു. ബോകോഹറാം ഭീകരരുടെ ആക്രമണത്തെതുടര്‍ന്ന് പ്രത്യേക ക്യാമ്പുകളില്‍ പാര്‍പ്പിച്ചവര്‍ക്കാണ് അസുഖം ബാധിച്ചതെന്ന് ആരോഗ്യമന്ത്രാലയ അധികൃതര്‍ പറഞ്ഞു. 186 പേര്‍ക്ക് കോളറ ബാധിച്ചതായി സംശയമുണ്ട്. ക്യാമ്പുകളില്‍ കൂടുതല്‍ ശുചിമുറികളടക്കമുള്ള സൌകര്യങ്ങളൊരുക്കാനും ശുദ്ധജല വിതരണം ഉറപ്പുവരുത്താനും ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞു.

പ്രധാന വാർത്തകൾ
Top