23 September Sunday

റഷ്യന്‍ ഉപരോധ ബില്‍ ട്രംപ് ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Aug 4, 2017

വാഷിങ്ടണ്‍ > റഷ്യക്കുമേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു. ഉപരോധത്തെ വ്യാപാരയുദ്ധമെന്ന് റഷ്യ വിശേഷിപ്പിച്ചു. റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ട്രംപ് പ്രസ്താവനയിറക്കി ദിവസങ്ങള്‍ക്കുള്ളിലാണ് ബില്‍ ഒപ്പിട്ടത്. ബില്‍ ഒപ്പിടേണ്ടിവന്നെങ്കിലും താന്‍ അതില്‍ സന്തുഷ്ടനല്ലെന്ന് ട്രംപ് പറഞ്ഞു. നീക്കത്തില്‍ സംതൃപ്തിയില്ലെന്ന് വിദേശ സെക്രട്ടറി റെക്സ് ടില്ലേഴ്സണും അഭിപ്രായപ്പെട്ടു. ബില്‍ ഒപ്പിട്ടതിനെ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവും വിമര്‍ശിച്ചു. നിയമത്തിനനുസരിച്ച് നീങ്ങാന്‍ തയ്യാറല്ലെന്നതിന് ഉദാഹരണമാണ് ട്രംപിന്റെ നടപടിയെന്ന് ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി പ്രതികരിച്ചു. പുതിയ ഉപരോധം നിലവില്‍വന്ന സാഹചര്യത്തില്‍ ഇതിനെതിരെ റഷ്യ എന്ത് നടപടി കൈക്കൊള്ളുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബില്ലിലെ പല വ്യവസ്ഥകളും റഷ്യയുടെ ഊര്‍ജരംഗത്തെ ബാധിക്കുന്നവയാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top