19 November Monday

ചൈനാ മൊബൈലിന‌് അമേരിക്കൻ വിപണിയിൽ വിലക്ക‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

വാഷിങ‌്ടൺ > ചൈനാ മൊബൈലിന്റെ അമേരിക്കൻ വിപണിയിലെ പ്രവേശനം തടയാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ നീക്കം. സുരക്ഷാകാരണം ചൂണ്ടിക്കാട്ടിയാണ‌് ചൈനാ മൊബൈൽ കമ്യൂണിക്കേഷൻസ‌് കോർപറേഷന‌് അമേരിക്കൻ വിപണിയിലേക്ക‌് പ്രവേശനം നിഷേധിക്കുന്നത‌്.

അമേരിക്കയിൽ സർവീസ‌് ലഭ്യമാക്കാനുള്ള കോർപറേഷന്റെ അപേക്ഷ തള്ളാനാണ‌് അമേരിക്കൻ സർക്കാർ തീരുമാനം. 2011ലാണ‌് ഇതിനുവേണ്ടി ചൈനീസ‌് കോർപറേഷൻ അപേക്ഷ സമർപ്പിച്ചത‌്. അപേക്ഷ തള്ളുന്നതായി നാഷണൽ ടെലികമ്യൂണിക്കേഷൻസ‌് ആൻഡ‌് ഇൻഫർമേഷൻ അഡ‌്മിനിസ‌്ട്രേഷൻ പ്രസ‌്താവനയിൽ പറഞ്ഞു.

വ്യാപാരരംഗത്ത‌് അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതൽ മോശമാകുമെന്ന‌് നിരീക്ഷകർ വിലയിരുത്തുന്നു.

പ്രധാന വാർത്തകൾ
Top