15 November Thursday

ഇന്ധനവിലക്കയറ്റം: ജോർദാനില്‍ ജനരോഷമിരമമ്പി

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018

അമ്മൻ > ഇന്ധനവില വർധനയ‌്‌ക്കും നികുതിനിരക്ക‌് വർധനയ‌്‌‌ക്കും എതിരെ ജോർദാനിൽ വൻ പ്രക്ഷോഭം. പുതിയ ആദായനികുതി നിരക്ക‌് നിയമവും ഇന്ധനവില വർധനയും വേണമെന്ന അന്താരാഷ്ട്ര നാണയനിധിയുടെ  നിർദേശം അടിച്ചേൽപ്പിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ‌് ആയിരങ്ങൾ തെരുവിലിറങ്ങിയത‌്. പ്രക്ഷോഭകാരികളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ഞായറാഴ‌്ച പ്രക്ഷോഭം ശക്തിപ്പെട്ടു. സെൻട്രൽ അമ്മനിലെ കനത്ത പൊലീസ‌് കാവലുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന‌ു സമീപം മൂവായിരത്തോളം പേർ  തടിച്ചുകൂടി. തങ്ങൾ കീഴടങ്ങില്ല എന്ന മുദ്രാവാക്യവുമായി ദേശീയ പതാകയുമേന്തിയാണ‌് പ്രക്ഷോഭകർ തടിച്ചുകൂടിയത‌്. ബുധനാഴ‌്ചയാണ‌് ജോർദാൻ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങിയത‌്.

കഴിഞ്ഞയാഴ‌്ചയാണ‌് സർക്കാർ വിവിധ മേഖലകളിൽ നികുതിനിരക്ക‌് വർധിപ്പിക്കാൻ തീരുമാനിച്ചത‌്. തൊഴിലാളികളുടെ നികുതി അഞ്ച‌് ശതമാനംവരെയും കമ്പനികളുടേത‌് 20നും 40 ശതമാനത്തിനും ഇടയിലുമാണ‌് വർധിപ്പിച്ചത‌്. അടുത്തിടെ ജോർദാൻ സർക്കാർ വൻ നികുതി അടിച്ചേൽപ്പിച്ചിരുന്നു. അറബ‌് രാജ്യങ്ങളിലെ ഏറ്റവും ചെലവുള്ള നഗരം ജോർദാൻ തലസ്ഥാനമായ അമ്മൻ ആണെന്ന‌് സാമ്പത്തിക ഇന്റലിജൻസ‌് യൂണിറ്റ‌് അടുത്തിടെ പറഞ്ഞിരുന്നു. റൊട്ടിയടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക‌് വൻ നികുതിയാണ‌് ജോർദാൻ കഴിഞ്ഞ ജനുവരിമുതൽ ചുമത്തിവരുന്നത‌്.

പ്രധാന വാർത്തകൾ
Top