19 September Wednesday

ക്രിസ്റ്റഫര്‍ വ്രേ എഫ്ബിഐ മേധാവി

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017

വാഷിങ്ടണ്‍ > ക്രിസ്റ്റഫര്‍ വ്രേയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവിയായി അമേരിക്കന്‍ സെനറ്റ് അംഗീകരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം നടത്തിയതിന് ട്രംപ് പുറത്താക്കിയ ജെയിംസ് കോമിക്കു പകരമാണ് വ്രേ നിയമിതനാകുന്നത്. സെനറ്റില്‍ 92-5 വോട്ടിനാണ് വ്രേയുടെ സ്ഥാനം ഉറപ്പായത്. കഴിഞ്ഞമാസം സെനറ്റ് നീതിന്യായ സമിതിയുടെ അംഗീകാരം വ്രേ നേടിയിരുന്നു.
 

പ്രധാന വാർത്തകൾ
Top