25 September Tuesday

ട്രംപിന്റെ കുടിയേറ്റ നിയമത്തിനെതിരെ അമേരിക്കയിൽ പ്രതിഷേധം കനക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

വാഷിങ‌്‌‌ടൺ > അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ കുടിയേറ്റ നിയമത്തിനെതിരെ അമേരിക്കയിൽ ആയിരക്കണക്കിനു പേർ തെരുവിലിറങ്ങി. ഇന്ത്യൻ അമേരിക്കക്കാർ അടക്കമുള്ളവരാണ‌് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത‌്. 

അമേരിക്കയില്‍ അഭയാര്‍ഥികളായി എത്തുന്ന അമ്മമാരില്‍നിന്ന‌് കുട്ടികളെ വേര്‍പെടുത്തണമെന്ന ട്രംപിന്റെ നയത്തിനെതിരെയാണ‌് പ്രധാനമായും പ്രതിഷേധമുയർന്നത‌്. ഈ നിയമം പൊളിച്ചെഴുതണമെന്ന‌് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വൈറ്റ‌്ഹൗസിന‌് സമീപമുള്ള പാർക്കിൽ പ്രതിഷേധക്കാർ ട്രംപിനെതിരെ മുദ്രാവാക്യം മുഴക്കി.

‘ഫാമിലീസ് ബിലോങ‌്സ‌് ടുഗതര്‍’ എന്ന ഹാഷ്ടാഗില്‍ പ്രതിഷേധം വ്യാപിച്ചു. ട്രംപിന്റെ കുടിയേറ്റനയം മനുഷ്യവകാശലംഘനമാണെന്ന‌് ഡെമോക്രാറ്റുകൾ പറഞ്ഞു. കുട്ടികളെ വേർപെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന‌് അവർ പറഞ്ഞു.

അനധികൃതമായി രാജ്യത്ത‌് എത്തിയവരുടെ 2300ലേറെ കുട്ടികളെയാണ‌് മാതാപിതാക്കളിൽനിന്നും വേർപെടുത്തി ശിശുസംരക്ഷകേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നത‌്. ഇവരെ തിരികെയെത്തിക്കണമെന്ന‌് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top