Top
18
Thursday, January 2018
About UsE-Paper

അമേരിക്കന്‍ സഹായം വേണ്ട; ഇതുവരെയുള്ള സഹായം വെളിപ്പെടുത്താമെന്നും പാകിസ്ഥാന്‍

Tuesday Jan 2, 2018
വെബ് ഡെസ്‌ക്‌

ഇസ്ലാമാബാദ്>പാകിസ്ഥാന് അമേരിക്ക നല്‍കിയ ധനസഹായത്തിന്റെ വിശദവിരവങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും ഇനി അധികസഹായം ആവശ്യമില്ലെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ക്വാജാ ആസിഫ്.ട്രംപ് അവകാശപ്പെട്ടത്രയും പണം തങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ ആ സഹായത്തിന് തിരിച്ച് സേവനങ്ങള്‍ ചെയ്തിട്ടുമുണ്ടെന്നും ക്വാജാ ആസിഫ് അറിയിച്ചു.

പാകിസ്ഥാനെതിരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിന് മറുപടി പറയീകയായിരുന്നു ക്വാജാ ആസിഫ. ട്രംപിന്റെ ട്വീറ്റ് വന്നതിനുശേഷം പാക് പ്രധാനമന്ത്രി ഷാഹിദ് ഖാഖന്‍ അബ്ബാസിയുമായി ഖ്വാജാ ആസിഫ് കൂടിക്കാഴ്ച നടത്തിയിരുന്നു.


പാക്കിസ്ഥാന് വര്‍ഷാവര്‍ഷം നല്‍കാറുള്ള സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കുകയാണെന്നും പാക്കിസ്ഥാന്‍ തങ്ങളെ വിഡ്ഡികളാക്കുകയായിരുന്നുവെന്നുമാണ് ട്രംപിന്റെ ട്വീറ്റ്. പാകിസ്ഥാന് 15 വര്‍ഷങ്ങളിലായി 3300 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയത് വിഡ്ഢിത്തരമായിരുന്നെന്നും കള്ളവും വഞ്ചനയുമാണ് അമേരിക്കയ്ക്ക് തിരിച്ച് ലഭിച്ചതെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

അമേരിക്കയുമായി കൂടുതല്‍ ഇടപാടുകള്‍ക്കില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെന്നും അതിനാല്‍ തന്നെ വിലക്കുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും ക്വാജാ പറഞ്ഞു.എന്തിനാണ് പാക്കിസ്ഥാനു സഹായം നല്‍കിയതെന്ന് ട്രംപിനു തന്റെ ഉദ്യോഗസ്ഥരോടു ചോദിക്കാവുന്നതാണെന്നും ആസിഫ് പറഞ്ഞു.
 

Related News

കൂടുതൽ വാർത്തകൾ »