19 September Wednesday

എംഐ-17 കോപ്റ്റര്‍ കരാര്‍ ഈ വര്‍ഷം അവസാനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2017

മോസ്കോ > ഇന്ത്യയുമായി എംഐ-17 ഹെലികോപ്റ്ററുകളുടെ കരാര്‍ ഈ വര്‍ഷം അവസാനം ഒപ്പിടുമെന്ന് റഷ്യ. 48 എംഐ-17 റഷ്യന്‍ ഹെലികോപ്റ്ററുകളുടെ കരാറാണ് ഇന്ത്യയുമായി ഒപ്പുവയ്ക്കുന്നതെന്ന് റഷ്യന്‍ ആയുധ കമ്പനി റോസോബറനെക്സ്പോര്‍ട്ടിന്റെ സിഇഒ അലക്സാണ്ടര്‍ മിഖീവ് അറിയിച്ചു.

എംഐ-8, എംഐ-17 വിഭാഗങ്ങളില്‍പ്പെട്ട 300 കോപ്റ്ററാണ് നിലവില്‍ ഇന്ത്യക്കുള്ളത്. എംഐ-17 വി-5 കോപ്റ്ററിന്റെ കരാര്‍ ഒപ്പിടാനുള്ള ചര്‍ച്ച ആരംഭിച്ചു. റഷ്യയുടെ നേതൃത്വത്തില്‍ നടത്തിയ മാക്സ് 2017 വ്യോമാഭ്യാസത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യമറിയിച്ചത്. 2008ലാണ് ഇതിനുമുമ്പ് ഇതേ കമ്പനിയുമായി ഇന്ത്യ കോപ്റ്റര്‍ കരാറിലേര്‍പ്പെട്ടത്. ഈ കരാര്‍ 2011ല്‍ അവസാനിച്ചു.

പ്രധാന വാർത്തകൾ
Top