22 November Thursday

സുപ്രീംകോടതി ജസ്റ്റിസിനെ ഒമ്പതിന‌് പ്രഖ്യാപിക്കുമെന്ന‌് ട്രംപ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018

വാഷിങ‌്‌‌ടൺ > അമേരിക്കൻ സുപ്രീംകോടതി ജസ്റ്റിസിനെ ജൂലൈ ഒമ്പതിന‌് പ്രഖ്യാപിക്കുമെന്ന‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് പറഞ്ഞു. രണ്ട‌് വനിതകളടക്കം അഞ്ച‌ു പേരടങ്ങുന്നതാണ‌് പാനൽ. അതിൽനിന്ന‌് ഒരാളെ പ്രഖ്യാപിക്കുമെന്ന‌് ട്രംപ‌് മാധ്യമപ്രവർത്തകരോട‌് പറഞ്ഞു. ട്രംപ‌് നിർദേശിക്കുന്നയാളെ സെനറ്റ‌് അംഗീകരിച്ചാൽ മാത്രമേ ജസ്റ്റിസാകൂ. അന്റോണി കെന്നഡിയാണ‌് നിലവിൽ സുപ്രീംകോടതി ജസ്റ്റിസ‌്.

ജൂലൈ 30ന‌് വിരമിക്കുമെന്ന‌് കെന്നഡി  പ്രഖ്യാപിച്ചിരുന്നു. അടുത്ത ജസ്റ്റിസായി പരിഗണിക്കാൻ സാധ്യതയുള്ള 25 ജഡ‌്ജിമാരുടെ പട്ടികയിൽ ഇന്ത്യൻ വംശജനായ അമുൽ താപറും ഉള്ളതായി വാർത്തയുണ്ടായിരുന്നു. എന്നാൽ, ട്രംപിന്റെ അഞ്ചംഗ പട്ടികയിൽ ഇദ്ദേഹം ഉൾപ്പെട്ടിട്ടുണ്ടോയെന്നത‌് വ്യക്തമായിട്ടില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top