17 November Saturday

മുന്‍ഭാര്യയും പെണ്‍മക്കളും 29 കോടി മോഷ്ടിച്ചു: മറഡോണ

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

ബ്യുണസ് അയേഴ്സ് > മുന്‍ ഭാര്യയും രണ്ട് പെണ്‍മക്കളും ചേര്‍ന്ന് തന്റെ 29 കോടി രൂപ തട്ടിയെടുത്തതായി അര്‍ജന്റീനന്‍ ഫുട്ബോള്‍ ഇതിഹാസം ദ്യോഗോ മറഡോണ. മുന്‍ഭാര്യ ക്ളൌദിയ വില്ലഫെയ്നും മക്കളായ ദല്‍മയും ജിയാനിനയും ചേര്‍ന്ന് 2000നും 2005നും ഇടയില്‍ പണം അപഹരിച്ചെന്നാണ് പരാതി. ഈ പണം മൂവരും ചേര്‍ന്ന് ഉറുഗ്വയിലെ ബാങ്കില്‍ നിക്ഷേപിച്ചു. പിന്നീട് ഇതുപയോഗിച്ച് അമേരിക്കയില്‍ വസ്തുക്കവകകള്‍ വാങ്ങിയെന്നും മറഡോണയുടെ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, മകള്‍ ജിയാനിന്ന, മറഡോണയുടെ ആരോപണങ്ങള്‍ക്കെതിരെ ട്വിറ്ററില്‍ രംഗത്തെത്തി. 1998ലാണ് മറഡോണ ക്ളൌഡിയയെ വിവാഹം ചെയ്തത്. 2003 വരെയേ ബന്ധം തുടര്‍ന്നുള്ളൂ.

പ്രധാന വാർത്തകൾ
Top