19 November Monday

തയ്വാൻ ഭൂകമ്പം: തെരച്ചിൽ നിർത്തി മരണം 17 ആയി

വെബ് ഡെസ്‌ക്‌Updated: Monday Feb 12, 2018



തായ്പെ > തായ്വാനിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഭാഗികമായി തകർന്ന ബഹുനിലക്കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തെരച്ചിൽ സുരക്ഷാസേന അവസാനിപ്പിച്ചു. ഇനി കണ്ടെത്താനുള്ള രണ്ടുപേരും മരിച്ചെന്ന നിഗമനത്തിലാണ് അധികൃതർ. അതേസമയം ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. കഴിഞ്ഞ ചൊവ്വാഴ്ച തായ്വാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹൂളിയാനിൽ 6.4 തീവ്രതയിൽ അനുഭവപ്പെട്ട ഭൂകമ്പത്തിൽ കനത്ത നാശനഷ്ടമാണുണ്ടായത്.

പ്രധാന വാർത്തകൾ
Top