21 September Friday

ഫെയ്‌സ്‌ബുക്ക് ന്യൂസ്‌ഫീഡ് വിഭജിക്കില്ല; പുതിയ പരിഷ്‌കാരത്തിൽ നിന്ന്‌ ഫെയ്‌‌സ്‌‌ബുക്ക്‌ പിൻമാറി

വെബ് ഡെസ്‌ക്‌Updated: Sunday Mar 4, 2018

മെൻലോ പാർക്ക് > ന്യൂസ്‌ഫീഡ് രണ്ടായി വിഭജിക്കാനുള്ള തീരുമാനം ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ചു. മാസങ്ങൾ നീണ്ട പരീക്ഷണത്തിനൊടുവിലാണ് മാറ്റം ഉപേക്ഷിക്കുന്നത്.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പോസ്റ്റുകൾ കാണിക്കുന്ന ഒരു ന്യൂസ്ഫീഡും കമ്പനികൾ, താരങ്ങൾ, മാധ്യമങ്ങൾ എന്നിവരുടെ പോസ്റ്റുകൾക്ക് എക്സ്പ്ലോർ ഫീഡും അവതരിപ്പിച്ചായിരുന്നു പുതിയ പരീക്ഷണം. ബൊളീവിയ, കംബോഡിയ, ഗ്വാട്ടിമാല, സെർബിയ, സ്ലൊവാക്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഇത് നടപ്പാക്കി.

എന്നാൽ, ഉപയോക്താക്കളിൽനിന്ന് അനുകൂലമായ പ്രതികരണമല്ല ലഭിച്ചതെന്ന് ന്യൂസ്‌ഫീഡ് വിഭാഗം തലവൻ ആദം മൊസേറി തന്റെ ബ്ലോഗിൽ അറിയിച്ചു. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടാൻ വ്യത്യസ്ത ന്യൂസ്‌ഫീഡുകൾ സഹായിക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ അഭിപ്രായം.

പുതിയ പരിഷ്‌കാരം ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുമെന്നും ഫെയ്‌സ്‌ബുക്ക്‌ അവകാശപ്പെട്ടിരുന്നു. ഒരു ഫെയ്‌സ്ബുക്ക് ഉപയോക്താവിന്റെ ചിത്രം അയാളറിയാതെ മറ്റാരെങ്കിലും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ അതയാളെ അറിയിക്കുന്നതാണ് ഈ സംവിധാനവും പുതിയതായി കൊണ്ടുവന്നിരുന്നു. ഇത്‌ റിവഞ്ച്‌ പോണോഗ്രഫി ഉൾപ്പെടെ തടയുമെന്നായിരുന്നു ഫെയ്‌സ്‌ബുക്കിന്റെ അവകാശവാദം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top