26 September Wednesday

നേപ്പാളില്‍ ഇടതുസഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Feb 9, 2018

കാഠ്മണ്ഡു > നേപ്പാളില്‍ ഇടതുസഖ്യത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേക്ക്. നേപ്പാളില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍  മൂന്നില്‍ രണ്ട് ഭുരിപക്ഷം ഇടതുപക്ഷസഖ്യം സ്വന്തമാക്കിയിട്ടുണ്ട്. 

സിപിഎന്‍ - യുഎംഎല്ലിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സഖ്യമാണ് നേപ്പാളില്‍ സര്‍ക്കാര്‍ രൂപീകരിക്കുക. മാസങ്ങള്‍ക്കു മുമ്പ് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നാണ് തെരഞ്ഞെടുപ്പ്  കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്.

ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ പത്തു ദിവസത്തിനകം അധികാരത്തിലെത്തുമാണ് റിപ്പോര്‍ട്ട്. കെ പി ശര്‍മ ഓലിയെ പ്രധാനമന്ത്രിയാക്കാന്‍ സിപിഎന്‍ - യുഎംഎല്ലും സിപിഎന്‍ മാവോയിസ്റ്റ് സെന്ററും തമ്മില്‍ ധാരണയായതായി ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top