14 November Wednesday

ട്രാക്ടറും ഡ്രൈവറും തീവണ്ടിക്ക് മുന്നില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്; ഞെട്ടിപ്പിക്കുന്ന കാഴ്ച്ച

വെബ് ഡെസ്‌ക്‌Updated: Sunday Jul 30, 2017

യുകെ > പാഞ്ഞടുത്ത തീവണ്ടിക്ക് മുന്നില്‍ നിന്നും തലനാരിഴ ക്കാണ്‌ ട്രാക്ടറും ഡ്രൈവറും രക്ഷപ്പെട്ടത്. ശ്വാസമടക്കിപ്പിടിക്കേണ്ട കാഴ്ച്ച. യുകെയിലെ ലെയ്‌സെസ്റ്റര്‍ഷയറില്‍ നടന്ന സംഭവം ഡെയ്‌ലി മെയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്. ജൂലൈ 27നുണ്ടായ സംഭവത്തിന്റെ  വീഡിയോ ദൃശ്യങ്ങള്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് പുറത്തുവിടുകയായിരുന്നു.

അതേസമയം,  500 പൗണ്ട് പിഴശിക്ഷയും 3000 പൗണ്ട് നഷ്ടപരിഹാരവും, റെയില്‍വേയുടെ ജോലി തടസപ്പെടുത്തിയതിന് 85 പൗണ്ടും ട്രാക്ടര്‍ ഡ്രൈവറില്‍ നിന്നും റെയില്‍വേ ഈടാക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടലിനേക്കാള്‍ യുവാവിനെ അമ്പരപ്പിച്ചത് പിന്നീടൊടുക്കേണ്ട ഈ തുകയെ കുറിച്ചോര്‍ത്തപ്പോഴായിരുന്നു.

 

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top