19 July Thursday

പര്‍വേസ് മുഷറഫ് മഹാസഖ്യം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

ഇസ്ലാമാബാദ് > പാകിസ്ഥാന്‍ മുന്‍ പട്ടാളമേധാവി പര്‍വേസ് മുഷറഫ് പുതിയ രാഷ്ട്രീയസഖ്യം രൂപീകരിച്ചു. 23 രാഷ്ട്രീയപാര്‍ടികളെ ഏകോപിപ്പിച്ചാണ് മഹാസഖ്യം രൂപീകരിച്ചത്. പാകിസ്ഥാന്‍ അവാമി ഇത്തിഹാദ് എന്ന് പേരിട്ട സഖ്യത്തിന് മുഷറഫാണ് തലവന്‍. ദുബായില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. മുത്തഹിദ ഖവാമി മൂവ്‌മെന്റ്, പാക് സര്‍സമീന്‍ പാര്‍ടി, തെഹ്‌രിക് ഇ ഇന്‍സാഫ് ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്കും സഖ്യത്തില്‍ ചേരാന്‍ ക്ഷണമുണ്ട്.

ഇഖ്ബാല്‍ ദാറാണ് ജനറല്‍ സെക്രട്ടറി. മുഹജിര്‍ വിഭാഗത്തില്‍ പെട്ടവര്‍ ഒന്നിച്ചുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത മുഷറഫ് പാകിസ്ഥാനിലേക്ക് ശരിയായ സമയത്ത് മടങ്ങിവരുമെന്നും അറിയിച്ചു. പാകിസ്ഥാന്‍ മുസ്ലിം ലീഗ് ഖ്വയ്ദ് നേതാവ് ചൗധരി ഷുജാത്, ചൗധരി പര്‍വേസ് ഇലാഹി എന്നിവര്‍ സഖ്യത്തില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും മുഷറഫ് പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top