26 September Wednesday

സൗദിക്കുനേരെ ഹുതി മിസൈല്‍ ആക്രമണം; ജിസാനില്‍ മൂന്നു മരണം

അനസ് യാസിന്‍Updated: Sunday Jun 10, 2018

മനാമ > സൗദിയലെ തെക്കന്‍ പ്രവിശ്യയായ ജിസാനു നേരെ യെമനിലെ ഹുതി മിലിഷ്യകള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നു മരണം. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. പ്രദേശവാസികളാണ് മരിച്ചത്.

ഹുതികള്‍ ജനവാസ മേഖല മനപൂര്‍വ്വം ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാല്‍ക്കി അറിയിച്ചു. 2015ല്‍ യെമന്‍ യുദ്ധം ആരംഭിച്ച ശേഷം നിരവധി തവണ തലസ്ഥാനമായ റിയാദടക്കം നിരവധി നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹുതികള്‍ മിസൈല്‍ ആക്രമണ ശ്രമം നടത്തിയിട്ടുണ്ട്.

 പാട്രിയേറ്റ് വ്യോമ പ്രതിരോധം ഉപയോഗിച്ച് സൗദി ഇവ ആകാശത്തുവെച്ചു തകര്‍ക്കുയാണ് ചെയ്യാറ്.വെള്ളിയാഴ്ച രാത്രി നജ്റാന്‍ നഗരത്തെ ലക്ഷ്യമാക്കി എത്തിയ രണ്ടു മിസൈലുകള്‍ സൗദി തകര്‍ത്തിരുന്നു.

 

പ്രധാന വാർത്തകൾ
Top