Top
18
Monday, December 2017
About UsE-Paper

മരിയ ഷറപ്പോവക്കെതിരെ ഇന്ത്യയില്‍ കേസ്; ആഡംബര ഫ്ളാറ്റ് തട്ടിപ്പ് നടത്തിയതില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു

Thursday Nov 23, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ഇന്ത്യയില്‍ ആഡംബര ഫ്‌ളാറ്റ് തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ടെന്നീസ് താരം മരിയ ഷറപ്പോവക്കെതിരെ അന്വേഷണം. ഡല്‍ഹി പൊലീസാണ് റിയല്‍ എസ്റ്റേസ്റ്റ് കമ്പനി ഹോം സ്‌റ്റെഡ് നടത്തിയ വഞ്ചനാ കുറ്റത്തില്‍ മരിയ ഷറപ്പോവയുടെ പങ്ക് അന്വേഷിക്കുന്നത്.

2013 ല്‍ ആണ് കേസിനാസ്‌പദമായ സംഭവം, റിയല്‍ എസ്റ്റേസ്റ്റ് കമ്പനിയായ ഹോംസ്റ്റഡ് ഇന്ത്യയില്‍ ആഡംബര ഫ്‌ളാറ്റ് നിര്‍മിച്ച് വില്‍പ്പന നടത്തുന്നതിനായി ഒരു പദ്ധതി ആവിഷ്‌കരിച്ചു. മരിയ ഷറപ്പോയ ബ്രാന്‍ഡ് അംബാഡിഡറായ പദ്ധതിയുടെ പേര് 'ബാലറ്റ് ബൈ ഷറപ്പോവ' എന്നായിരുന്നു. ഹെലിപാഡും ടെന്നീസ് അക്കാഡമിയും ഉള്‍പ്പെടുന്ന വമ്പന്‍ പ്രൊജക്ട് , ആഡംബരമായി നടന്ന പരിപാടിയില്‍ മരിയ ഷറപ്പോവയായിരുന്ന ഉദ്ഘാടനം ചെയ്‌തത്. പദ്ധതിയുടെ പേരില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാം എന്നു വാഗ്ദാനം നല്കി നിക്ഷേപകരില്‍ നിന്നും വന്‍തുക കൈപ്പറ്റുകയുണ്ടായി. 2016 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ 2017 ആയിട്ടും യാതൊരു  പ്രാരംഭ പ്രവര്‍ത്തികള്‍ സ്വീകരിക്കാതിരിക്കുകയും, നല്‍കിയിരുന്ന നമ്പറില്‍ ബന്ധപ്പെട്ട സമയത്ത് പ്രതികരണമൊന്നു ലഭിക്കാതിരിക്കുകയും ചെയ്ത അവസരത്തില്‍ നിക്ഷേപകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

കമ്പനിയുടെ അംബാഡിഡര്‍ എന്ന നിലയില്‍ മരിയ ഷറപ്പോയെ വിശ്വസിച്ചാണ് പലരും ഇതില്‍ പണം നിക്ഷേപിച്ചത് അതുകൊണ്ട് തന്നെ ഷറപ്പോവയ്ക്ക് ഇക്കാര്യത്തില്‍ നിന്നും വിട്ടുനില്‍ക്കാനാവില്ലെന്നും പരാതിക്കാരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് നവംബര്‍  16ന് ഷറപ്പോവയ്‌ക്കെതിരെ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ അറിയില്ലെന്നു പറഞ്ഞ് ഇതിനു മുമ്പും ഷറപ്പോവ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.