19 September Wednesday

ലിവര്‍പൂളില്‍ 1400 കാര്‍ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

ലണ്ടന്‍ > ബ്രിട്ടനിലെ ലിവര്‍പൂളില്‍ പുതുവത്സരാഘോഷങ്ങള്‍ നടക്കുന്നതിനിടെ കാര്‍ പാര്‍ക്കിങ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 1400 കാര്‍ കത്തിനശിച്ചു. ആളപായമില്ല. ലിവര്‍പൂളിലെ എക്കോ അരീനയ്ക്കുസമീപമുള്ള കിങ്സ് ഡോക്ക് ബഹുനില പാര്‍ക്കിങ് സമുച്ചയത്തിലാണ് അപകടമുണ്ടായത്. 21 അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. സമീപങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇവിടെ പാര്‍ക്കുചെയ്തിരുന്ന ലാന്‍ഡ്റോവറില്‍നിന്ന് പെട്ടെന്നുണ്ടായ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. പാര്‍ക്കുചെയ്ത കാറില്‍ ബാഗുകളും ഫോണുകളും വച്ചാണ് പലരും പുതുവത്സരാഘോഷത്തിന് പോയത്. ഇവയെല്ലാം കത്തിനശിച്ചു.

പ്രധാന വാർത്തകൾ
Top