18 October Thursday

ഒറ്റദിവസം രക്ഷിച്ചത് 1100 അഭയാര്‍ഥികളെ

വെബ് ഡെസ്‌ക്‌Updated: Friday Nov 24, 2017

റോം > ഒറ്റദിവസംകൊണ്ട് മെഡിറ്ററേനിയന്‍ കടലില്‍നിന്ന് ഇറ്റാലിയന്‍ തീരസേന രക്ഷിച്ചത് 1100 ലിബിയന്‍ അഭയാര്‍ഥികളെ. ബോട്ടില്‍ പ്രസവിക്കേണ്ടിവന്ന യുവതിയടക്കമുള്ളവരെയാണ് രക്ഷിച്ചത്. പത്തു റബര്‍ബോട്ടിലാണ് ഇവര്‍ ഇറ്റാലിയന്‍ തീരമേഖലയിലെത്തിയത്. സംഘര്‍ഷ മേഖലകളില്‍നിന്ന് ഈവര്‍ഷം ഇതുവരെ 1.14 ലക്ഷം അഭയാര്‍ഥികളാണ് കടല്‍മാര്‍ഗം ഇറ്റലിയിലെത്തിയത്.
 

പ്രധാന വാർത്തകൾ
Top