Top
23
Friday, February 2018
About UsE-Paper

ലാറ്റിനമേരിക്കയെ ക്ഷണിച്ച് ചൈന

Wednesday Jan 24, 2018
വെബ് ഡെസ്‌ക്‌

ബീജിങ് > ലാറ്റിനമേരിക്കയെയും കരീബിയൻ രാജ്യങ്ങളെയും വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയിൽ പങ്കാളികളാകാൻ ക്ഷണിച്ച് ചൈന. സാമ്പത്തിക രാഷ്ട്രീയ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതുസംബന്ധിച്ച് ലാറ്റിനമേരിക്കൻ കരീബിയൻ രാജ്യങ്ങളുമായി ചൈന ചർച്ച നടത്തി. ലാറ്റിനമേരിക്കൻ കരീബിയൻ രാജ്യങ്ങളുടെ സംഘടനയായ കമ്യൂണിറ്റി ഓഫ് ലാറ്റിനമേരിക്കൻ ആൻഡ് കരീബിയൻ സ്റ്റേറ്റ്‌സും (സിലാക്) ചൈനയും കരാറിൽ ഒപ്പുവച്ചു. 2013ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങാണ് വൺ ബെൽറ്റ് വൺ റോഡ് പദ്ധതി മുന്നോട്ടുവച്ചത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വൻകരകളുടെ ബന്ധം ശക്തിപ്പെടുത്തുകയും അടിസ്ഥാനസൗകര്യവികസനവുമാണ് ലക്ഷ്യം.