21 September Friday

നൈജീരിയയിൽ ലാസ പനി ബാധിച്ച് 21 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Feb 1, 2018


ലാഗോസ് > നൈജീരിയയിൽ ലാസ പനി ബാധിച്ച് 21 പേർ മരിച്ചു. 2018 ജനുവരി ആദ്യം രാജ്യത്ത് 80 ലാസ പനി കേസാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 77 പേർക്ക് പനി സ്ഥിരീകരിച്ചു. മർബർഗ്, എബോള വൈറസുകളാണ് ലാസ പനിക്ക് കാരണമാകുന്നത്. പനിയും അതിസാരവും രക്തംപോകലുമാണ് രോഗലക്ഷണം. 1969ൽ നൈജീരിയയിലെ ലാസയിലാണ് ഈ പനി ആദ്യം കണ്ടെത്തിയത്. അതുകൊണ്ടാണ് ലാസ പനിയെന്ന് പേരിട്ടത്. 2016ൽ നൂറിലധികംപേർ ലാസ പകർച്ചപ്പനി ബാധിച്ച് മരിച്ചു.
 

പ്രധാന വാർത്തകൾ
Top